Tuesday, September 25, 2012

Panayara Triporittakkavu Bhagavathi Temple

Panayara Triporittakkavu Bhagavathi Temple


പനയറ തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല നഗരസഭയുടെ അതിര്‍ത്തി പ്രദേശം ആയ ചെമ്മരുതി പഞ്ചായത്തിലെ പനയറ ദേശത്താണ് തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാരമ്പര്യത്തിന്റെയും പഴമയുടെയും എല്ലാ തനിമയോടും കൂടി നിലകൊള്ളുന്ന ഈ ക്ഷേത്രത്തില്‍ ഭദ്രകാളി ദേവിയുടെ മാതൃസ്വരൂപമായ ഭഗവതി വിഗ്രഹപ്രതിഷ്ഠയാണ് പ്രതിഷ്ടിച്ചുള്ളത്.വര്‍ഷങ്ങള്‍ക്കുമുമ്പ് പന്ത്രണ്ടു ഒറ്റക്കല്തൂണുകളില്‍ നിര്‍മ്മിച്ച ആനകൊട്ടില്‍ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. പൗരാണികമായ തച്ചുശാസ്ത്രപ്രകാരം നിര്‍മ്മിച്ച കളിത്തട്ടിലുകളും നാലമ്പലവും വളരെ വ്യത്യസ്ഥതയോടും പഴമയോടും കൂടി നിലകൊള്ളുന്നവയാണ്.ഹരിതാഭസുന്ദരവും നെല്‍വയലുകളാല്‍ ചുറ്റപെട്ടുകിടക്കുന്ന ഈ ക്ഷേത്രം കൊയ്തുകാലവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. വൃശ്ചികമാസത്തിലെ മുപ്പതുദിവസം നീണ്ടുനില്‍ക്കുന വൃശ്ചികവിളക്ക് കൊയ്ത്തു കാലത്തിന്റെ അഭിവൃദ്ധിയും ഒരു നാടിന്റെ ഐശ്വര്യമായിയും മാത്രമല്ല നടത്തപ്പെടുന്നത് മറിച്ച് ഒരു പ്രായശ്ചിത്വകര്‍മ്മമായി കൂടിയാണ് വൃശ്ചികമാസവിളക്കിനെ സങ്കല്പ്പിക്കാരുള്ളത് എന്നത് വളരെ ശ്രദ്ധേയമാണ്.അഭയവരദായിനിയും ആഭ്യന്തരരഹിതയും സൗന്ദര്യരൂപിണിയും സംഹാര കാരിണിയുമാണ് തൃപോരിട്ടക്കാവിലമ്മ . അധര്‍മ്മസ്വരൂപികള്‍ക്ക് ക്രോധാകാരയും ധര്‍മ്മകാംക്ഷികള്‍ക്ക് സ്വഭാവമധുരയും അനാദിയില്‍ നിന്നും ആരംഭിച്ചു കല്പാന്തകാലത്തോളം അവിരാമം നീണ്ട്പോകുന്ന ദേവിഉപാസനയുടെ പ്രതീകമാണ്‌. ഈ അമ്മ ലൗകികമായ ഐശ്വര്യത്തിന്റെയും മുക്തിഹേതുവായ ബ്രഹ്മവിദ്യക്കും കാരണഭൂതമായ തൃപ്പോരിട്ടക്കാവിലമ്മ ആപത്തില്‍ സ്മരണീയവും ശരണീയവുമാണ്. ശക്തിസ്വരൂപിണിയും അനുഗ്രഹദായിനിയുമായ തൃപ്പോരിട്ടക്കവിലമ്മ നാടിന്‍റെ ഐശ്വര്യവും ഭക്തരുടെ ആശ്രയവുമാണെന്ന് ദേശനിവാസികള്‍ വിശ്വസിച്ചുപോരുന്നു എഴുനൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് പണികഴിപ്പിച്ചു എന്ന് കരുതപ്പെടുന്ന തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കാളിയൂട്ട് നടന്നിരുന്നു. 
 
 
 
 
 ഈ ക്ഷേത്രം തൃപ്പോരിട്ടക്കാവ് ആയതിന് പിന്നില്‍ ഒരു കഥയുണ്ട്. ചുറ്റുമതിലിനു വെളിയില്‍ കിഴക്കു പടിഞ്ഞാറായി നീണ്ടുനിവര്‍ന്നു കിടക്കുന്ന കാളിയൂട്ടുപറമ്പ്. ഇവിടെ കാളിയൂട്ടു നടന്ന ഒരുനാള്‍ ഭദ്രകാളിയും ദാരികനും പരസ്പരം പോരിനു വിളിച്ചു. നിമിഷങ്ങള്‍ കൊണ്ട് രംഗം ആകെ മാറി. താളമേളവാദ്യങ്ങള്‍ മുറുകി. പെട്ടെന്നാണ് ഭദ്രകാളിയുടെ കണ്ണില്‍ നിന്നും കോപാഗ്നി കത്തിജ്ജ്വലിച്ചത്. തന്നെ പിടിച്ചിരുന്നവരെ തട്ടി മാറ്റി ഭദ്രകാളി ദാരികനെ ലക്ഷ്യമാക്കി കുതിച്ചു. കാളിയൂട്ടു കണ്ടുനിന്ന ജനം അന്ധാളിച്ചുപോയി. ദാരികന്‍ പ്രാണരക്ഷാര്‍ത്ഥം ഓടി. കൂടെ ഭദ്രകാളിയും. ഒടുവില്‍ അങ്ങു പടിഞ്ഞാറു സ്ഥിതിചെയ്യുന്ന അറേബ്യന്‍ കടലില്‍ വച്ച് ഭദ്രകാളി “ദാരികന്റെ” കഴുത്തറുത്ത് ചോരകുടിച്ച് പുളച്ചു. ദാരികന്റെയും ഭദ്രകാളിയുടെയും വേഷം കെട്ടിയിരുന്നവര്‍ സഹോദരങ്ങളായിരുന്നു. തന്റെ കൂടെപ്പിറപ്പിനെയാണ് താന്‍ വധിച്ചതെന്ന് തിരുമുടി തലയില്‍ നിന്ന് എടുത്തപ്പോഴാണ് ഭദ്രകാളിയുടെ വേഷം കെട്ടിയ സഹോദരന്‍ മനസ്സിലാക്കിയത്. അങ്ങനെ യഥാര്‍ത്ഥത്തില്‍ പോരു നടന്ന കാവ് തൃപ്പോരിട്ടക്കാവായി. ആ സംഭവത്തിനു ശേഷം ഇവിടെ പഴയ ആചാരപ്രകാരമുളള കാളിയൂട്ട് നടത്തിയിട്ടില്ല.

0 comments:

Post a Comment

 

My Blog List

chemmaruthy gramam Copyright © 2009 Dipin Krishna @ Linuxense